കാസർകോട്ട് പൊലീസുകാരന്റെ മൃതദേഹം ആശുപത്രി വളപ്പിൽ കണ്ടെത്തി, അന്വേഷണം തുടങ്ങി

കുറച്ചു ദിവസമായി സുധീഷ് അനധികൃതമായി അവധിയിലാണ്.

0
203

കാസർകോട്: കാസർകോട്ടെ സ്വകാര്യ ആശുപത്രി വളപ്പിൽ പൊലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എ ആര്‍ കാംപിലെ പൊലീസുകാരന്‍ ആലപ്പുഴ സ്വദേശി സുധീഷിന്റെ (40) മൃതദേഹമാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കാസര്‍കോട് കറന്തക്കാട് ഉമാ നഴ്‌സിങ് ഹോമിന്റെ വളപ്പിൽ കണ്ടെത്തിയത്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

പൊലീസ് നായയും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹത ഉള്ളതായി അറിയില്ലെന്നും എന്നാൽ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കുറച്ചു ദിവസമായി സുധീഷ് അനധികൃതമായി അവധിയിലാണ്.