സ്റ്റേഷൻ നവീകരണം; റദ്ദാക്കിയത് കേരളത്തിലേയ്ക്കുള്ള പത്തിലധികം ട്രെയിനുകൾ

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഏകദേശം പത്തോളം ട്രെയിനുകളാണ് റദ്ദാക്കിയത്.

0
235

തിരുവനന്തപുരം: മധുര ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാൽ കേരളത്തിലൂടെ കടന്നുപോകുന്ന ചില ട്രെയിനുകൾ റദ്ദാക്കിയതായി പാലക്കാട് ഡിവിഷൻ അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് (12283) ട്രെയിൻ ജനുവരി 16, 23, 30 ഫെബ്രുവരി ആറ് തീയതികളിലും നിസാമുദ്ദീൻ എറണാകുളം തുരന്തോ എക്സ്പ്രസ് (12284) 13, 20, 27, ഫെബ്രുവരി മൂന്ന് തീയതികളിലും റദ്ദാക്കി.

കൊച്ചുവേളി അമൃത്സർ എക്സ്പ്രസ് (12483) ട്രെയിൻ ഈ മാസം 17, 23, 31 ഫെബ്രുവരി ഏഴിനും നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി. അമൃത്സർ കൊച്ചുവേളി എക്സ്പ്രസ് (12484) ഈ മാസം 14, 21, 28 തീയതികളിലും ഫെബ്രുവരി നാല് തീയതികളിലുമുള്ള സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) ജനുവരി 27 മുതല്‍ ഫെബ്രുവരി മൂന്നുവരെയും ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626) ജനുവരി 29 മുതല്‍ ഫെബ്രുവരി അഞ്ചുവരെയും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് (12643) ജനുവരി ഒൻപത്, 16, 23 തീയതികളിലും നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്പ്രസ് (12644) ജനുവരി 12, 19, 26 ഫെബ്രുവരി തീയതികളിലും റദ്ദാക്കി.

എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് (12645) ജനുവരി 6, 13, 20, 27 തീയതികളിലും ഫെബ്രുവരി മൂന്ന് തീയതികളിലും നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ് ട്രെയിൻ (12646) ജനുവരി ഒൻപത്, 16, 23, 30 തീയതികളിലും ഫെബ്രുവരി ആറ് തീയതികളിലും റദ്ദാക്കി. തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് (22653) ജനുവരി 13, 20, 27 തീയതികളിലും ഫെബ്രുവരി മൂന്ന് തീയതികളിലും നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്പ്രസ് (22654) ജനുവരി 15, 22, 29 ഫെബ്രുവരി അഞ്ച് തീയതികളിലും റദ്ദാക്കി.

എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22655) ജനുവരി പത്ത്, 17, 24, 31 തീയതികളിലും നിസാമുദ്ദീന്‍ എറണാകുളം എക്‌സ്പ്രസ് (22656) ജനുവരി 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും റദ്ദാക്കി. കൊച്ചുവേളി യോഗ് നഗരി ഋഷികേഷ് എക്‌സ്പ്രസ് (22659) ജനുവരി 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും യോഗ് നഗരി ഋഷികേഷ് കൊച്ചുവേളി എക്‌സ്പ്രസ് (22660) ജനുവരി 15, 22, 29 ഫെബ്രുവരി അഞ്ച് തീയതികളിലും റദ്ദാക്കിയതായി പാലക്കാട് ഡിവിഷൻ അറിയിച്ചു.