തിരുവനന്തപുരം നഗരത്തിൽ ഇന്നുമുതൽ ഗതാഗത ക്രമീകരണം ; സ്മാർട്ട്‌ സിറ്റി റോഡ് നിർമാണം തുടങ്ങി

തിരുമലഭാഗത്തുനിന്നും ജഗതിവഴി പാളയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ശാസ്തമംഗലം മരുതംകുഴി വേട്ടമുക്ക് വഴിയോ ശാസ്തമംഗലം ഇടപ്പഴിഞ്ഞി പാങ്ങോട് വഴിയോ ആണ് പോകേണ്ടത്.

0
218

തിരുവനന്തപുരം : വെള്ളയമ്പലം മുതൽ തൈക്കാട് വരെയുള്ള റോഡിൽ സ്മാർട്ട് സിറ്റിയുടെ ഭാഗമായി റോഡുപണി നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ എസ്.എം.സി. മുതൽ വഴുതക്കാട് വരെയുള്ള റോഡ് അടയ്ക്കും. ഇതിന്റെ ഭാഗമായി ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു.

തിരുമലഭാഗത്തുനിന്നും ജഗതിവഴി പാളയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ശാസ്തമംഗലം മരുതംകുഴി വേട്ടമുക്ക് വഴിയോ ശാസ്തമംഗലം ഇടപ്പഴിഞ്ഞി പാങ്ങോട് വഴിയോ ആണ് പോകേണ്ടത്. ജഗതിഭാഗത്തുനിന്ന്‌ ആനി മസ്‌ക്രീൻ സ്‌ക്വയർ (സാനഡു) ഭാഗത്തേക്കുള്ള വൺവേ വഴി ജഗതിയിൽ നിന്നും വരുന്ന വാഹനങ്ങൾ പോകുവാൻ പാടില്ല. ടി വാഹനങ്ങൾ ജഗതി ഡി.പി.ഐ. വഴുതക്കാട് ആനീമസ്‌ക്രീൻ സ്‌ക്വയർ (സാനഡു) റോസ് ഹൗസ് പനവിള വഴിയാണ് പോകേണ്ടത്.

ബേക്കറി ജങ്‌ഷൻ ഭാഗത്തുനിന്നും ജഗതി ഇടപ്പഴിഞ്ഞി പോകേണ്ട വാഹനങ്ങൾ ബേക്കറിയിൽ നിന്നും ആനിമസ്‌ക്രീൻ സ്‌ക്വയറിൽ (സാനഡു) എത്തി നേരെയുള്ള വൺവേ റോഡിൽ കയറി ഡി.പി.ഐ. വഴി ജഗതി ഭാഗത്തേക്കു പോവണം,
ബേക്കറി ജങ്‌ഷൻ ഭാഗത്തുനിന്ന് കുണ്ടമൺകടവ് കാട്ടാക്കട ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ബേക്കറി ജങ്‌ഷൻ ഒഴിവാക്കി അരിസ്റ്റോ തമ്പാനൂർ കരമനവഴിയോ വെള്ളയമ്പലം ശാസ്തമംഗലം വഴിയോ പോകണം. പേയാട് ഭാഗത്തുനിന്നും തിരുവനന്തപുരം നഗരത്തിലേക്കു വരുന്ന വാഹനങ്ങൾ തിരുമല പൂജപ്പുര കരമന വഴിയോ തിരുമല പള്ളിമുക്ക്, ശാസ്തമംഗലം വെള്ളയമ്പലം വഴിയോ ആണ് പോകേണ്ടത്.