ഏറ്റുമുട്ടൽ അവസാനിക്കാതെ ജമ്മു കശ്മീർ: രണ്ട് ഭീകരർ പിടിയിൽ

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജാവിദ് അഹമ്മദ് മട്ടൂ ഡൽഹിയിൽ പിടിയിലായിരുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

0
112

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പുണ്ടായതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തത്. കുൽഗാമിലെ സുരക്ഷാവലയത്തിൽ രണ്ട് ഭീകരർ കുടുങ്ങിയതായാണ് വിവരം. ഷോപിയാൻ ജില്ലയിലെ ചോട്ടിഗാം മേഖലയിലാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഷോപ്പിയാൻ പോലീസും ഇന്ത്യൻ സൈന്യവും സി ആർ പി എഫും ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കശ്മീർ സോൺ പോലീസ് ട്വീറ്റിൽ പറഞ്ഞു.

ഷോപിയാൻ ജില്ലയിലെ ചോട്ടിഗാം മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. ഷോപ്പിയാൻ പൊലീസും സൈന്യവും സി ആർ പി എഫും പ്രദേശത്തുണ്ട്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെന്നും കശ്മീർ സോൺ പോലീസ് പറഞ്ഞു.

കുൽഗാം ജില്ലയിലെ ഹഡിഗാം ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിന് രണ്ട് ദിവസത്തിന് ശേഷമാണ് ഷോപ്പിയാനിലെ സംഭവം നടക്കുന്നത്. കുൽഗാമിൽ ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജാവിദ് അഹമ്മദ് മട്ടൂ ഡൽഹിയിൽ പിടിയിലായിരുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാട്ടൂവിൽ നിന്ന് ഒരു പിസ്റ്റളും മാഗസിനും മോഷ്ടിച്ച കാറും പോലീസ് സംഘം കണ്ടെടുത്തു. ജമ്മു കശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയാണ് മട്ടൂ. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.