സ്വിഫ്റ്റിൽ ട്രാൻസ് വിഭാഗക്കാരെ നിയമിക്കുന്നു, തീരുമാനവുമായി കെ എസ് ആർ ടി സി

രാജ്യത്തിന് തന്നെ മാതൃകയാക്കാൻ സാധിക്കുന്ന മുന്നേറ്റവുമായാണ് കെ എസ് ആർ ടി സി പുതിയ നിയമനം നടത്തുന്നത്.

0
268
Image Crdits: Team Aanavandi

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാരെ നിയമിക്കാൻ തീരുമാനം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കാണ് നിയമനം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും. രാജ്യത്തിന് തന്നെ മാതൃകയാക്കാൻ സാധിക്കുന്ന മുന്നേറ്റവുമായാണ് കെ എസ് ആർ ടി സി പുതിയ നിയമനം നടത്തുന്നത്.

അതേസമയം, മകരവിളക്കിനോടനുബന്ധിച്ച് 800 ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.