സ്വർണവിലയിൽ വീണ്ടും ഇടിവ് ; പവന് കുറഞ്ഞത് 80 രൂപ

ഒരു ​ഗ്രാം സ്വർണത്തിന് 5800 രൂപയും പവന് 46,400 രൂപയിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

0
129

തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. പവന് 80 രൂപയും കുറഞ്ഞു. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് 5800 രൂപയും പവന് 46,400 രൂപയിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്.

കഴിഞ്ഞ ദിവസം 46480 രൂപയായിരുന്നു സ്വർണത്തിന്റെ വില. 24 കാരറ്റ് സ്വർണത്തിലും 18 കാരറ്റ് സ്വർണത്തിലും സമാനമായ നിരക്ക് ഇടിവുണ്ടായിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന്റെ വില പവന് 88 രൂപ കുറഞ്ഞ് 50616 ലേക്ക് എത്തി. 18 കാരറ്റിന് 72 രൂപ കുറഞ്ഞ് 37960 രൂപയുമായി.

ഡിസംബർ 28 നായിരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വില എത്തിയത്. 47,120 രൂപയായിരുന്നു അന്നത്തെ നിരക്ക്. അന്നത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ വിലയില്‍ 720 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.