പശുക്കൾക്ക് അജ്ഞാത രോഗം ; ഹരിപ്പാട് ഒരാഴ്ചക്കിടെ മൂന്നു പശുക്കൾ ചത്തു

യർ വീർത്താണ് പശുക്കൾ ചത്തു വീഴുന്നുവെന്ന് ഉടമ വ്യക്തമാക്കുന്നു.

0
224

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് പശുക്കൾക്ക് അജ്ഞാത രോഗം പിടിപെട്ടതായി കണ്ടെത്തൽ. ഒരാഴ്ചക്കിടെ മൂന്നു പശുക്കളാണ് രോ​ഗം ബാധിച്ച് ചത്തുപോയത്. താമല്ലാക്കൽ വടക്ക് സ്വദേശിനി ഭാമിനിയുടെ പശുക്കളാണ് ചത്തത്. വയർ വീർത്താണ് പശുക്കൾ ചത്തു വീഴുന്നുവെന്ന് ഉടമ വ്യക്തമാക്കുന്നു.

ഭാമിനിയുടെ മറ്റ് അഞ്ച് പശുക്കൾക്കും ഇതേ രോഗം പിടിപ്പെട്ടിരിക്കുകയാണ്. പരിശോധന നടത്തിയിട്ട് റിപ്പോർട്ട് കിട്ടിയില്ലെന്നും ഇവർ വ്യക്തമാക്കി. പ്രദേശത്ത് മറ്റു പശുക്കൾക്കും ഇതേ രോഗലക്ഷണം കണ്ടുവരുന്നുണ്ട്.