ആവശ്യങ്ങൾ അംഗീകരിച്ചു; കൃഷി വകുപ്പ് സമരം ഒത്തുതീർപ്പായി

കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറിക്ക് നൽകിയ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിക്കാൻ യൂണിയൻ തയ്യാറായത്.

0
91

തിരുവനന്തപുരം: കഴിഞ്ഞ എട്ട് ദിവസമായി കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ നടത്തി വന്ന സമരം ഒത്തുതീർപ്പായി. കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ ജോർജ് സെബാസ്റ്റ്യനുമായി കേരള എൻ ജി ഒ യൂണിയന്‍ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ നടത്തിയ ചർച്ചയുടെ ഭാഗമായാണ് സമരം ഒത്ത് തീർപ്പായത്.

കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറിക്ക് നൽകിയ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിക്കാൻ എൻ ജി ഒ യൂണിയൻ തയ്യാറായത്. മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റ ഉത്തരവുകൾ പരിശോധിച്ചും, സർക്കാർ തീരുമാനങ്ങൾക്ക് വിധേയമായി മാത്രമേ നടപടികൾ കൈക്കൊള്ളാൻ പാടുള്ളൂ എന്നുമാണ് എൻ ജി ഒ യൂണിയന് ലഭിച്ചിരിക്കുന്ന ഉറപ്പ്.