ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്നും താഴേയ്ക്ക് ചാടി യുവതിയുടെ ആത്മഹത്യാശ്രമം ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തുക്കൾ കസ്റ്റഡിയിൽ

താഴേക്ക് ചാടിയ യുവതിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കൂടാതെ യുവതിയുടെ ഇരു കൈകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്.

0
164

തിരുവനന്തപുരം: പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്നും താഴേയ്ക്ക് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി അമൃത (28) ആണ് കുന്നിൻ മുകളിൽ നിന്നും താഴേയ്ക്ക് ചാടിയത്. നാട്ടുകാരും ലൈഫ് ഗാർഡുകളും ടൂറിസം പോലീസും ചേർന്ന് യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാര മേഖലയായ വർക്കലയിൽ എത്തിയതായിരുന്നു യുവതി. താഴേക്ക് ചാടിയ യുവതിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കൂടാതെ യുവതിയുടെ ഇരു കൈകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന 3 ആൺ സുഹൃത്തുക്കളെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവാക്കൾ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)