വിജയ്ക്ക് നേരെയുണ്ടായ ചെരുപ്പേറ്: അന്വേഷണം ആവശ്യപ്പെട്ട് ആരാധക സംഘടന

തമിഴകത്ത് ഏവരും ആദരിക്കുന്ന ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ ഇത്തരം നീച പ്രവർത്തി ചെയ്തത് തികച്ചും ദൗർഭാഗ്യകരമായിപ്പോയി എന്നാണ് പ്രമുഖരടക്കം സോഷ്യൽ മീഡിയയിൽ പറയുന്നത്.

0
355

ചെന്നൈ: നടൻ വിജയ്ക്ക് നേരെയുണ്ടായ ചെരുപ്പേറിൽ അന്വേഷണം ആവശ്യപ്പെട്ട് വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ. നടനും ഡി എം കെ നേതാവുമായ വിജയ്കാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരാധകരുടെ സംഘടന രംഗത്തെത്തിയത് എത്തിയത്. ചെന്നൈ പോലീസിലാണ് വിജയ് മക്കൾ ഇയക്കം ഭാരവാഹി പരാതി നൽകിയത്.

വിജയകാന്തിന്റെ രാഷ്ട്രീയ പാർട്ടിയായ ഡി എം ഡി കെയുടെ ചെന്നൈയിലെ ആസ്ഥാനത്ത് എത്തി മടങ്ങുന്നതിനിടെയാണ് വിജയ്ക്ക് നേരെ ചെരിപ്പേറ് ഉണ്ടായത്. സൂപ്പർതാരത്തിൻറെ തലയുടെ പിന്നിലൂടെ ചെരിപ്പ് തെറിച്ച് പോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സൗത്ത് ചെന്നൈ ഘടകം പ്രസിഡന്റെ കോയമ്പേട് പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണം ആവശ്യപ്പെട്ടു.

ഡിസംബർ 28-ന് രാത്രിയിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ വിജയ്‌യെയും ആരാധകരെയും ഒരേപോലെ വേദനിപ്പിച്ചു. പ്രതികളെ എത്രയും വേഗം കണ്ടെത്തി ഉചിതമായ ശിക്ഷ നൽകണമെന്നും പരാതിയിൽ പറയുന്നു. കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസിന്റെ ഉറപ്പ്.

അതേസമയം വെങ്കട് പ്രഭുവിൻറെ സംവിധാനത്തിലാണ് വിജയ്‌യുടെ പുതിയ ചിത്രം. സയൻസ് ഫിക്ഷൻ ഗണത്തിൽ പെടുന്ന ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. തമിഴകത്ത് ഏവരും ആദരിക്കുന്ന ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ ഇത്തരം നീച പ്രവർത്തി ചെയ്തത് തികച്ചും ദൗർഭാഗ്യകരമായിപ്പോയി എന്നാണ് പ്രമുഖരടക്കം സോഷ്യൽ മീഡിയയിൽ പറയുന്നത്.