മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ടു ; ഓപ്പറേറ്ററായ തൊഴിലാളിക്ക് ദാരുണാന്ത്യം

രാവിലെ ജോലിക്കെത്തിയവരാണ് മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയില്‍ പെട്ട് മരിച്ച നിലയിൽ ആനന്ദിന്റെ മൃതദേഹം കണ്ടത്.

0
128

ഇടുക്കി: മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ട് ഓപ്പറേറ്ററായ തൊഴിലാളി മരിച്ചു. മൂന്നാർ പെരിയ കനാൽ സ്വദേശി ആനന്ദ് യേശുദാസ് (29) ആണ് മരിച്ചത്. ഇടുക്കി വണ്ടന്‍മേട്ടിലാണ് മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയില്‍ പെട്ട് ഓപ്പറേറ്റര്‍ മരിച്ചത്.

മൂന്ന് ദിവസമായി വണ്ടൻമേട്ടിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജോലി ചെയ്ത് വരികയായിരുന്നു ആനന്ദ്. രാവിലെ ജോലിക്കെത്തിയവരാണ് മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയില്‍ പെട്ട് മരിച്ച നിലയിൽ ആനന്ദിന്റെ മൃതദേഹം കണ്ടത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.