പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ഒരാൾ പിടിയിൽ

മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ വെച്ചൂച്ചിറ ചാത്തന്‍തറയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്

0
235

പത്തനംതിട്ട : വെച്ചൂച്ചിറ ചാത്തന്‍തറയില്‍ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ വെച്ചൂച്ചിറ ചാത്തന്‍തറയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. വെച്ചൂച്ചിറ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സീനിയര്‍ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അതിക്രമം നടത്തിയ കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയെ പൊലീസ് പിടികൂടി. നേരത്തെ പീ‍‍ഡനക്കേസിലും പ്രതിയായിരുന്നു മണി. അതിക്രമത്തിനിടെ ഇയാൾ പൊലീസുകാരിൽ ഒരാളുടെ യൂണിഫോമും വലിച്ചുകീറി.