തൃശൂരിൽ കടയ്ക്ക് തീപിടിച്ചു ; ലക്ഷങ്ങളുടെ സാധനങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

കുറ്റൂർ സ്വദേശി ശശികുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

0
101

തൃശൂർ : കുറ്റൂരിൽ കടയ്ക്ക് തീപിടിച്ചു . കോലഴി പഞ്ചായത്തിൽ കുറ്റൂർ സ്കൂളിന് സമീപമുള്ള ആമ്പൽ സൂപ്പർ സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്. തൃശൂരിൽ നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. കുറ്റൂർ സ്വദേശി ശശികുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

പുലർച്ചെ നാലുമണിയോടെയാണ് കടയ്ക്ക് തീപിടിച്ചത്. തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. ഒരു ബെഡ് ഷോപ്പും, കമ്പ്യൂട്ടർ സ്ഥാപനവും ഇതിന് തൊട്ടടുത്ത് പ്രവർത്തിക്കുന്നുണ്ട്. സമീപത്തുള്ള കടകളിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവായത്.