സർക്കാർ ഉദ്യോഗസ്ഥരെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ കോടതിയിലേയ്ക്ക് വിളിച്ചുവരുത്താൻ പാടുള്ളൂ, മാർഗ്ഗരേഖ തയ്യാറാക്കി സുപ്രീംകോടതി

അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉദ്യോഗസ്ഥരെ കോടതിയിലേയ്ക്ക് വിളിച്ചു വരുത്താൻ പാടുള്ളൂ. തെളിവു ശേഖരണത്തിനോ കേസിൻറെ തുടർ നടപടികൾക്കോ ആവശ്യമെങ്കിൽ വിളിച്ചു വരുത്താം. ആദ്യ തവണ കഴിവതും ഓൺലൈനായി ഹാജരാകാൻ അനുവദിക്കണം.

0
113

ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥരെ കോടതിയിൽ വിളിച്ചു വരുത്തുന്നതിന് സുപ്രീം കോടതി മാർഗ്ഗരേഖ തയ്യാറാക്കി. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉദ്യോഗസ്ഥരെ കോടതിയിലേയ്ക്ക് വിളിച്ചു വരുത്താൻ പാടുള്ളൂ. തെളിവു ശേഖരണത്തിനോ കേസിൻറെ തുടർ നടപടികൾക്കോ ആവശ്യമെങ്കിൽ വിളിച്ചു വരുത്താം. ആദ്യ തവണ കഴിവതും ഓൺലൈനായി ഹാജരാകാൻ അനുവദിക്കണം. ഉദ്യോഗസ്ഥരുടെ വസ്ത്രം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കോടതി പരാമർശം നടത്തരുത്. ഉദ്യോഗസ്ഥരെ അപമാനിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശം നല്‍കി.