‘ ജനപ്രതിനിധികൾ പരിഭവിക്കരുത്’, നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തും ; മന്ത്രി കെ ബി ​ഗണേഷ്കുമാർ

ഇന്നാണ് കെ. ബി. ​ഗണേഷ്കുമാർ ​ഗതാ​ഗതമന്ത്രിയായി ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്.

0
157

തിരുവനന്തപുരം: ജനപ്രതിനിധികൾ പരിഭവിക്കരുതെന്നും നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ. ബി. ​ഗണേഷ്കുമാർ. മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നാണ് കെ. ബി. ​ഗണേഷ്കുമാർ ​ഗതാ​ഗതമന്ത്രിയായി ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്.

തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസിൽ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും. കെഎസ്ആർടിസി പ്രശനങ്ങൾ പരിഹരിക്കുമെന്നും വരുമാനത്തിനൊപ്പം കൂട്ടുക മാത്രം അല്ല ചെലവ്‌ കുറക്കൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. എഐ കാമറ കെൽട്രോൺ കൊടുക്കാനുള്ള പണം സംബന്ധിച്ച വിഷയത്തിൽ ധനകാര്യ മന്ത്രിയുമായി സംസാരിക്കും. എന്തുകൊണ്ട് കൊടുക്കാൻ പറ്റുന്നില്ല എന്ന് പരിശോധിച്ച് കെൽട്രോണിന് പണം കൊടുക്കുമെന്നും ​ഗണേഷ്കുമാർ പറഞ്ഞു

സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ ഉള്ള ശ്രമം നടത്തും. കെഎസ്ആർടിസി സ്റ്റാൻഡ്കളിൽ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കെഎസ്ആർടിസി ജനകീയം ആക്കും. കൂടാതെ ഡ്രൈവിങ് ടെസ്റ്റ്‌കൾ കർശനമാക്കുമെന്നും ഡ്രൈവിങ് ടെസ്റ്റ്‌ നടത്തുന്ന വാഹങ്ങളിൽ ക്യാമറ വെക്കുമെന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.