സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു ; ഇന്നലെ ഉയർന്ന സ്വർണവില ഇന്ന് ഇടിഞ്ഞു

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല്‍ ലക്ഷം രൂപയുടെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

0
114

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം സ്വർണവില കൂടിയെങ്കിലും, ഇന്ന് വീണ്ടും വില ഇടിയുകയായിരുന്നു. ​ഗ്രാമിന് 25 രൂപയും, പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5850 രൂപയും, പവന് 46,800 രൂപയുമായി,

ഇന്നലെ ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5875 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 47,000 രൂപയുമായിരുന്നു. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ വര്‍ധിച്ച് 4860 രൂപയുമായിരുന്നു. 2023 ല്‍ 14 തവണയാണ് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല്‍ ലക്ഷം രൂപയുടെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.