ജസ്ന തിരോധാനം ; ‘കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രം, ജസ്ന ഈ പ്രപഞ്ചത്തില്‍ എവിടെ ഉണ്ടെങ്കിലും സിബിഐ കണ്ടെത്തും’: ടോമിന്‍ ജെ തച്ചങ്കരി

സ്ന ഒരു മരീചികയൊന്നുമല്ല, പ്രപഞ്ചത്തിൽ എവിടെ ജീവിച്ചാലും മരിച്ചാലും ജെസ്നയെ സിബിഐ കണ്ടെത്തുമെന്നും തച്ചങ്കരി വ്യക്തമാക്കി.

0
193

ജെസ്ന തിരോധാന കേസിന്‍റെ അന്വേഷണം സിബിഐ അവസാനിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി. സിബിഐ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ജസ്നയെ ഇനിയും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ജെസ്നയെ കണ്ടെത്താനിയില്ല എന്ന നിഗമനത്തോടെ അന്വേഷണ സംഘം ക്ലോഷര്‍ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ക്ലോഷർ റിപ്പോർട്ട് ഒരു സാങ്കേതിക നടപടി മാത്രമാണ്. എന്നെങ്കിലും കേസിൽ ഒരു സൂചന കിട്ടുകയാണെങ്കിൽ സിബിഐക്ക് തുടരന്വേഷണം നടത്താന്‍ പറ്റുമെന്ന് തച്ചങ്കരി പറഞ്ഞു. ജെസ്ന ഒരു മരീചികയൊന്നുമല്ല, പ്രപഞ്ചത്തിൽ എവിടെ ജീവിച്ചാലും മരിച്ചാലും ജെസ്നയെ സിബിഐ കണ്ടെത്തുമെന്നും തച്ചങ്കരി വ്യക്തമാക്കി.

നല്ല രീതിയിലാണ് കേസിൽ പൊലീസ് അന്വേഷണം നടത്തിയത്. ജസ്ന തിരോധാനക്കേസ് തെളിയേണ്ടതാണ്. അന്വേഷണത്തിൽ മനഃപൂർവമായ വീഴ്ച സംഭവിച്ചിട്ടില്ല. കേസുകൾ തെളിയാതെ വരുമ്പോൾ കുറ്റപ്പെടുത്തലുകൾ സ്വാഭാവികമാണെന്നും തച്ചങ്കരി മാധ്യമങ്ങളോട് പ്രതികരിച്ചു. ജെസ്ന കയ്യെത്തും ദൂരത്ത് എത്തിയെന്ന് കരുതിയിരുന്ന സമയമുണ്ട്. അപ്പോള്‍ കോവിഡ് കോവിഡ് തടസമായി വന്നു. അന്വേഷണത്തിനായി തമിഴ്നാട്ടിലേക്കാണ് ആ സമയം പോകേണ്ടിയിരുന്നത്. ഒന്നരവർഷക്കാലത്തോളം കേരളം അടഞ്ഞുകിടന്നു. അപ്പോഴാണ് കുടുംബം കോടതിയിൽ പോവുകയും കേസ് സിബിഐക്ക് കൈമാറുകയും ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു