നിർണായകം: അദാനി-ഹിൻഡൻബർഗ് ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലും വ്യാപാര പ്രവർത്തനങ്ങളിലും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) ഇടപെടാൻ പ്രേരിപ്പിച്ചെന്ന് ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.

0
264

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ യു എസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിലാണ് വിധി പറയുക. കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി വിധി പറയാനായി മാറ്റി വച്ചിരുന്നു.

അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലും വ്യാപാര പ്രവർത്തനങ്ങളിലും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) ഇടപെടാൻ പ്രേരിപ്പിച്ചെന്ന് ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മാർച്ചിൽ സുപ്രീം കോടതി സെബിയോട് നിർദ്ദേശിച്ചിരുന്നു. കൂടാതെ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എഎം സപ്രെയുടെ നേതൃത്വത്തിൽ ആറ് അംഗങ്ങൾ അടങ്ങുന്ന ഒരു വിദഗ്ധ സമിതിയും കോടതി രൂപീകരിച്ചിരുന്നു.

വിഷയത്തിൽ വാദം നടക്കുന്നതിടെ, വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് സെബിയ്‌ക്കെതിരെയും ഹിൻഡർബർഗ് ഹർജി സമർപ്പിച്ചിരുന്നു. സുപ്രീം കോടതി രൂപീകരിച്ച സമയക്രമം പാലിക്കാത്തതിനും മാർക്കറ്റ് റെഗുലേറ്ററിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. അതേസമയം സെബിക്കെതിരായ ആരോപണങ്ങളിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അതൃപ്തി അറിയിച്ചു.

സ്റ്റോക്ക് മാർക്കറ്റിലെ കൃത്രിമത്വം അന്വേഷിക്കാൻ മാത്രം ചുമതലപ്പെടുത്തിയിട്ടുള്ള ഒരു നിയമപരമായ സ്ഥാപനമാണ് സെബി. സെബിയെ വിശ്വാസമില്ലെന്നും സ്വന്തം എസ്‌ഐടി രൂപീകരിക്കുമെന്നും ശരിയായ വസ്തുക്കളൊന്നുമില്ലാത്ത ഹർജിക്കാർ പറഞ്ഞിരുന്നു. എന്നാൽ തെളിവുകൾ ഇല്ലാതെ ആരോപണം ഉന്നയിരിക്കരുതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.