‘ ഷൈനിന് കൂട്ടായി ഇനി തനൂജ ‘ ; ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു, വൈറലായി ചിത്രങ്ങള്‍.!

പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈനിന്റെ വേഷം.

0
182

മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ഷൈൻ ടോം ചാക്കോ. ഒരുപിടി വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഷൈൻ. നടനായും വില്ലനായും സഹനടനായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് താരം. അടുത്തിടെയാണ് താൻ വിവാഹബന്ധം വേർപിരിഞ്ഞെന്ന കാര്യം ആരാധകരോട് പങ്കുവച്ചത്. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

പിന്നീട് ഈയ്യടുത്താണ് ഷൈന്‍ തന്റെ കാമുകിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. ഡാൻസ് പാർട്ടി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഷൈൻ കാമുകിയേയും കൂട്ടിയാണ് എത്തിയത്. ഇതോടെയാണ് നടന്റെ പ്രണയം ചർച്ചയായത്. പിന്നീട് തനൂജ എന്നാണ് ആളുടെ പേരെന്നും ഷൈൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല.

ഇപ്പോഴിതാ ഷൈനും തനൂജയും തമ്മിലുള്ള വിവാ​ഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈനിന്റെ വേഷം.

വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം വൈറലാകുന്നുണ്ട്. ബന്ധുക്കൾ തനൂജയുടെ കയ്യിൽ ആഭരണം അണിയിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.നേരത്തെ തന്നെ ഒരുമിച്ചുള്ള ചിത്രങ്ങൾ ഷൈനും തനൂജയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ നിരവധി പേരാണ് ഷൈനിനും തനൂജയ്ക്കും ആശംസകളുമായി എത്തുന്നത്.