ന്യൂഇയർ ആഘോഷിക്കാൻ ​ഗോവയിലേക്ക് പോയി ; പത്തൊൻപതുകാരനെ കാണാനില്ലെന്ന് പരാതി

രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് സഞ്ജയ് ഗോവയിലേക്ക് പോയത്. 29 നാണ് ഇവർ വൈക്കത്ത് നിന്ന് ഗോവക്ക് പോയത്.

0
256

ന്യൂ ഇയർ ആഘോഷിക്കാനായി ഗോവയിലേക്ക് പോയ 19കാരനെ കാണാനില്ലെന്ന് പരാതി. വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയ് ആണ് കാണാതായതായി പരാതിയുള്ളത്. രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് സഞ്ജയ് ഗോവയിലേക്ക് പോയത്. 29 നാണ് ഇവർ വൈക്കത്ത് നിന്ന് ഗോവക്ക് പോയത്. 30ന് ഗോവയിൽ എത്തി പുതുവൽസര ആഘോഷിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് സഞ്ജയെ കാണാതാവുന്നത്.

ഗോവ പൊലീസിന് വിവരം കൈമാറിയെങ്കിലും ഇതുവരേക്കും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സഞ്ജയുടെ ബന്ധുക്കൾ ഗോവയിലേക്ക് തിരിച്ചിട്ടുണ്ട് എന്നാണ് വിവരം.