കോഴിക്കോട് ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം ; തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

0
111

കോഴിക്കോട് : ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുകയാണ്.

ഓല ഷെഡുകൾക്കാണ് തീപിടിച്ചത്. കൂടുതൽ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിന് മുമ്പ് സമാനമായ സ്ഥലത്ത് തീപിടിത്തം ഉണ്ടായിട്ടുണ്ട്.