വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലനം ; യുവാവ് എക്സൈസിന്റെ പിടിയിൽ

എറണാകുളം ജില്ലയിൽ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ നിന്നും നാട് കടത്തപ്പെട്ടയാളുമാണ് പ്രതിയായ സനൽകുമാർ.

0
252

ആലപ്പുഴ: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. എറണാകുളം കണയന്നൂർ എളംകുളം ചേമ്പുകാട് കോളനിയിൽ കരുത്തില പുഷ്പ നഗർ സനൽകുമാറാണ് പിടിയിലായത്. ഇതോടൊപ്പം കഞ്ചാവും മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് പിടിയിലായത്.

എറണാകുളം ജില്ലയിൽ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ നിന്നും നാട് കടത്തപ്പെട്ടയാളുമാണ് പ്രതിയായ സനൽകുമാർ. നാല് വർഷമായി ഭാര്യവീടായ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡ് കണ്ണന്തറ വീട്ടിലാണ് ഇയാളുടെ താമസം. ഇവിടെ സൂക്ഷിച്ചിരുന്ന കഞ്ചാവും മയക്കുമരുന്ന് ഗുളികകളും നട്ടുവളർത്തിയ കഞ്ചാവ് ചെടിയുമാണ് എക്സൈസ് പിടികൂടിയത്.