മരുഭൂമിയിലെ മഞ്ഞുവീഴ്ച; തണുത്ത് വിറങ്ങലിച്ച് സൗദി

തലസ്ഥാനമായ റിയാദിലുൾപ്പടെ രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ റിയാദ് നഗരത്തിൽ പരക്കെ മഴ പെയ്തു. വ്യാഴാഴ്ച രാത്രി ഹാഇൽ മേഖലയിൽ ശക്തമായ ആലിപ്പഴ വർഷമുണ്ടായി.

0
117

റിയാദ്: ചുട്ടുപൊള്ളുന്ന മരുഭൂമി ഇപ്പോഴിതാ തണുത്ത് വിറങ്ങലിക്കുകയാണ്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശത്ത് പോലും വലിയ തോതിൽ ഇപ്പോൾ മഞ്ഞാണ്. സൗദി അറേബ്യയിൽ ഇപ്പോഴും വ്യാപകമായി മഴ തുടരുകയാണ്. വടക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. തലസ്ഥാനമായ റിയാദിലുൾപ്പടെ രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ റിയാദ് നഗരത്തിൽ പരക്കെ മഴ പെയ്തു. ഉച്ചക്ക് ശേഷമാണ് തോർന്നത്. വ്യാഴാഴ്ച രാത്രി ഹാഇൽ മേഖലയിൽ ശക്തമായ ആലിപ്പഴ വർഷമുണ്ടായി.

ഹാഇൽ നഗരത്തിലെ തെക്കുഭാഗത്തെ ജനവാസ പ്രദേശങ്ങളിലുൾപ്പടെയാണ് മഴക്കൊപ്പം ആലിപ്പഴം വീണത്. നല്ല വലിപ്പമുള്ള ആലിപ്പഴങ്ങൾ വീണ് വാഹനങ്ങൾക്കൊക്കെ ചെറിയതോതിൽ കേടുപാടുകളുണ്ടായി. മക്ക മേഖലയിലാകെയും മസ്ജിദുൽ ഹറാമിലും വ്യാഴാഴ്ച ശക്തമായ മഴ പെയ്തു. മക്കയിലും ഖസീം, ഹാഇൽ, തബൂക്ക്, വടക്കൻ അതിർത്തിയിലെ മറ്റ് മേഖലകൾ, മദീന, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലും ശീതകാറ്റും മഴയും ആലിപ്പഴ വർഷവും തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

എന്തായാലും മഴയും ആലിപ്പഴ വർഷവും മഞ്ഞുവീഴ്ചയും തദ്ദേശവാസികൾ ആഘോഷമാക്കുകയാണ്. മരുഭൂമി മഞ്ഞിൽ കുളിരുേമ്പാൾ മഞ്ഞ് പൊതിഞ്ഞ പർവത മേഖലകളിൽ പോയി ആളുകൾ തീപൂട്ടിയും ചൂട് ചായയുണ്ടാക്കി ആസ്വദിച്ചും പാട്ടുപാടിയും നൃത്ത ചുവട് വെച്ചും ആഘോഷിക്കുന്നതിെൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്.

അതോടൊപ്പം ആലിപ്പഴ വർഷത്തിെൻറയും മഴ മൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും ജീവൻ വെച്ച അരുവികളുടെയും പച്ചപ്പ് തെളിഞ്ഞ താഴ്വരകളുടെയും മനോഹരമായ കാഴ്ചകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.