മഹാരാഷ്ട്രയില്‍ ഗ്ലാസ് ഫാക്ടറിയില്‍ വൻ തീപിടുത്തം ; ആറ് തൊഴിലാളികൾ മരിച്ചു

15 ഓളം പേരായിരുന്ന ഫാക്ടറിക്ക് ഉള്ളിലുണ്ടായിരുന്നത്. ചിലര്‍ക്ക് രക്ഷപ്പെടാനായിട്ടുണ്ട്.

0
192

മുംബൈ: മഹാരാഷ്ട്രയിലെ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഛത്രപതി സംഭാജിനഗര്‍ വാലൂജ് എംഐഡിസി പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആറ് തൊഴിലാളികൾ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

15 ഓളം പേരായിരുന്ന ഫാക്ടറിക്ക് ഉള്ളിലുണ്ടായിരുന്നത്. ചിലര്‍ക്ക് രക്ഷപ്പെടാനായിട്ടുണ്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്, തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

“പുലർച്ചെ 2:15 ന് ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. ഞങ്ങൾ സംഭവസ്ഥലത്ത് എത്തിയപ്പോൾ ഫാക്ടറി മുഴുവൻ കത്തിനശിച്ചു. ആറ് പേർ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നാട്ടുകാർ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു,” ഫയർ ഓഫീസർ മോഹൻ മംഗ്‌സെ വാർത്താ ഏജന്‍സിയായ എ എൻ ഐയോട് പറഞ്ഞു.