ട്രാക്കിൽ അറ്റകുറ്റപ്പണി ; കേരള എക്സ്‌പ്രസ് ഉൾപ്പെടെ 18 ട്രെയിനുകൾ റദ്ദാക്കി

6 ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടും. ജനുവരി 27മുതൽ ഫെബ്രുവരി മൂന്ന് വരെയാണ് നിയന്ത്രണം.

0
221

ആഗ്രയിൽ റെയിൽവേ നിർമ്മാണം മൂലം തിരുവനന്തപുരം – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഉൾപ്പെടെ സംസ്ഥാനത്തുനിന്നുള്ള 18 ദീർഘദൂരട്രെയിനുകൾ റദ്ദാക്കി. 6 ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടും. ജനുവരി 27മുതൽ ഫെബ്രുവരി മൂന്ന് വരെയാണ് നിയന്ത്രണം.

റദ്ദാക്കിയ ട്രെയിനുകൾ

തിരുവനന്തപുരം – ന്യൂഡൽഹി കേരള (12625),ജനുവരി 27 മുതൽ ഫെബ്രുവരി 3വരെ, ന്യൂഡൽഹി- തിരുവനന്തപുരം കേരള,(12626)ജനുവരി 29 മുതൽ ഫെബ്രുവരി 5വരെ,എറണാകുളം – നിസാമുദ്ദീൻ തുരന്തോ (12283) ജനുവരി 16,23,30,ഫെബ്രുവരി 6, നിസാമുദ്ദീൻ- എറണാകുളം തുരന്തോ (12284) ജനുവരി 13,20,27,ഫെബ്രുവരി 3, കൊച്ചുവേളി-അമൃത്സർ (12483)ജനുവരി 17,24,31,ഫെബ്രുവരി7,അമൃത്‌സർ – കൊച്ചുവേളി (12484) ജനുവരി 14,21,28,ഫെബ്രുവരി 4,തിരുവനന്തപുരം-നിസാമുദ്ദീൻ (12643)ജനുവരി 9,16,23,30, നിസാമുദ്ദീൻ – തിരുവനന്തപുരം (12644) ജനുവരി 12,19,26,ഫെബ്രുവരി2,എറണാകുളം – നിസാമുദ്ദീൻ മില്ലേനിയം(12645) ജനുവരി 6,13,20,27,ഫെബ്രുവരി 3, നിസാമുദ്ദീൻ- എറണാകുളം മില്ലേനിയം (12646) ജനുവരി 9,16,23,30 ഫെബ്രുവരി 6,കന്യാകുമാരി – വൈഷ്ണോദേവി ഹിമസാഗർ (16317) ജനുവരി 12,19,26,ഫെബ്രുവരി2, ശ്രീവൈഷ്ണോദേവി – കന്യാകുമാരി ഹിമസാഗർ (16318) ജനുവരി 15,22,29,ഫെബ്രുവരി5,തിരുവനന്തപുരം- നിസാമുദ്ദീൻ (22653) ജനുവരി 13,20,27,ഫെബ്രുവരി3,നിസാമുദ്ദീൻ – തിരുവനന്തപുരം (22654) ജനുവരി 15,22,29,ഫെബ്രുവരി5,എറണാകുളം – നിസാമുദ്ദീൻ (22655) ജനുവരി 10,17,24,31, നിസാമുദ്ദീൻ – എറണാകുളം (22656) ജനുവരി 12,19,26,ഫെബ്രുവരി 2,കൊച്ചുവേളി – യോഗനഗരി ഋഷീകേശ്(22659) ജനുവരി 12,19,26,ഫെബ്രുവരി2, യോഗനഗരി ഋഷീകേശ്- കൊച്ചുവേളി(22660) ജനുവരി 15,22,29,ഫെബ്രുവരി 5

വഴിതിരിച്ചുവിടുന്നവ

കൊച്ചുവേളി – ഋഷീകേശ് ഡിസംബർ 29നും ഋഷീകേശ്- കൊച്ചുവേളി ജനുവരി 1നും എറണാകുളം – നിസാമുദ്ദീൻ മംഗള ജനുവരി 9,മുതൽ ഫെബ്രുവരി 3വരെയും നിസാമുദ്ദീൻ – എറണാകുളം മംഗള ജനുവരി 11 മുതൽ ഫെബ്രുവരി 5 വരെയും കൊച്ചുവേളി – ചണ്ഡീഗഡ് സമ്പർക്ക് ക്രാന്തി ജനുവരി 8,13,15,20,22,27,29 ഫെബ്രുവരി 3 തീയതികളിലും ചണ്ഡീഗഡ് – കൊച്ചുവേളി സമ്പർക്ക് ക്രാന്തി ഡിസംബർ 27, ജനുവരി 3,10,12,17,19,24,26,31 ഫെബ്രുവരി 2 തീയതികളിലും വഴിതിരിച്ചുവിടും