ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്

0
250

എറണാകുളം: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവർ ആണ്‌ മരിച്ചത്. ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ ഇവരെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന്പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.