പുതുവത്സരാഘോഷത്തിനിടെ മുംബൈയിൽ ബോംബ് ഭീഷണി ; സ്ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോൺ

പോലീസ് സംഘങ്ങൾ വിവിധയിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.

0
184

മുംബൈ: പുതുവത്സരാഘോഷത്തിനിടെ മുംബൈയിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ കൺട്രോൾ റൂമിലേക്കാണ് ഫോൺകോൾ എത്തിയത്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാവുമെന്നാണ് അജ്ഞാതന്റെ ഫോൺ. ഇതേ തുടർന്ന് പോലീസ് സംഘങ്ങൾ വിവിധയിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.

ഫോൺ വിളിച്ച ആളെ കണ്ടെത്താനും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കനത്ത സുരക്ഷയാണ് പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. . സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ്, ക്വിക്ക് റെസ്​പോൺസ് ടീം എന്നിവരേയും വിന്യസിച്ചിട്ടുണ്ട്. ഗേറ്റ്‍വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ദാദർ, ബാ​ന്ദ്ര ജുഹു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത പൊലീസ് കാവലുണ്ട്.