ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി ; അപകടത്തിൽ ഒരാൾ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

ഇന്നോവ വാഹനം ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

0
188

തൃശൂർ: ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ കുതിരാൻ പാലത്തിനു മുകളിലാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരം. രണ്ടു സ്ത്രീകളും 4 പുരുഷന്മാരും അടക്കം കാറിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇന്നോവ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നു ഏറെ പാടുപെട്ടാണ് ട്രെയിലർ ലോറിയുടെ മുൻഭാഗത്ത് നിന്നും നിന്നും ഇന്നോവ വലിച്ചെടുത്തത്.

കോട്ടയം സ്വദേശിയായ ജോൺ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശ്ശൂർ പാലക്കാട് ട്രാക്കിലൂടെയാണ് വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടുന്നത്. ഇതിനിടയിൽ ഇന്നോവ വാഹനം ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.