കൈപിടിച്ചുയർത്തിയവനെ മറന്നു! എന്തിനാണ് ഇപ്പോൾ വന്നത്? വിജയിക്കെതിരായ ചെരുപ്പേറിന് കാരണം ഇതോ!

കരിയറിന്‍റെ ഒരു അത്യാവശ്യഘട്ടത്തില്‍ വിജയിയെ കൈപിടിച്ചുയര്‍ത്തിയ വിജയകാന്തിനെ വിജയ് മറന്നോ എന്ന ചോദ്യം നേരത്തെയും തമിഴ് സോഷ്യല്‍ മീഡിയയില്‍ ശക്തമായി ഉയർന്നിരുന്നു.

0
403

ചെന്നൈ: നടൻ വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ വിജയ്ക്കുനേരെയുണ്ടായ ചെരുപ്പേറിൽ വൻ പ്രതിഷേധം. ചെന്നൈ ഡി എം ഡി കെ ആസ്ഥാനത്തുനിന്ന് മടങ്ങവേയായിരുന്നു സംഭവം. കാറിലേക്ക് കയറുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ചെരുപ്പെറിയുകയായിരുന്നു. ആരാണ് എറിഞ്ഞതെന്ന് വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമത്തില്‍ പ്രചരിക്കുകയാണ്. പ്രത്യേക പ്രകോപനമൊന്നും ഉണ്ടാകാതെയാണ് ചെരുപ്പെറിഞ്ഞത്.

ക്യാപ്റ്റനെന്ന് ആരാധകർ ആവേശത്തോടെ വിളിക്കുന്ന വിജയകാന്താണ് വിജയിയെ ദളപതിയെന്ന നിലയിൽ വളരാൻ കാരണക്കാരനായതെന്നാണ് ആരാധകർ പറയുന്നത്. അദ്ദേഹത്തിൻ്റെ ചിത്രങ്ങളാണ് വിജയിയ.ുടെ വളർച്ചയ്ക്ക് കാരണം. എന്നാൽ കഴിഞ്ഞ കുറേ കാലങ്ങളായി ഇരുവർക്കുമിടയിലുള്ള അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു.

കരിയറിന്‍റെ ഒരു അത്യാവശ്യഘട്ടത്തില്‍ വിജയിയെ കൈപിടിച്ചുയര്‍ത്തിയ വിജയകാന്തിനെ വിജയ് മറന്നോ എന്ന ചോദ്യം നേരത്തെയും തമിഴ് സോഷ്യല്‍ മീഡിയയില്‍ ശക്തമായി ഉയർന്നിരുന്നു. വിജയകാന്ത് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ഒരു അന്വേഷണം പോലും വിജയി നടത്തിയില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. ഇതാവാം വിജയകാന്തിൻ്റെ ആരാദകരെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തൽ.

ഇത് ആര് ചെയ്താലും അവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഇതര ഫാൻസുകാരും വിജയ് ആരാധകർക്ക് പിന്തുണയുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ വിജയകാന്ത് ആരാധകരാരും തന്നെ ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.