പത്തനംതിട്ടയിൽ പഞ്ചായത്ത് മെമ്പറുടെ വീട്ടിലേക്ക് പെരുമ്പാമ്പിനെ എറിഞ്ഞു, അന്വേഷണം തുടങ്ങി

ഇന്നലെ രാത്രി പിടികൂടിയ പാമ്പിനെ കൊണ്ടുപോകാൻ വനപാലകർ എത്താൻ വൈകിയതാണ്‌ ചിലരെ പ്രകോപിപ്പിച്ചതെന്നാണ്‌ വിവരം.

0
231

പത്തനംതിട്ട : പത്തനംതിട്ടയിൽ പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക്‌ പെരുമ്പാമ്പിനെ എറിഞ്ഞു. ചെന്നീർക്കര പഞ്ചായത്ത്‌ ആറം വാർഡ്‌ അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ്‌ പെരുമ്പാമ്പിനെ എറിഞ്ഞത്‌.

ഇന്നലെ രാത്രി പിടികൂടിയ പാമ്പിനെ കൊണ്ടുപോകാൻ വനപാലകർ എത്താൻ വൈകിയതാണ്‌ ചിലരെ പ്രകോപിപ്പിച്ചതെന്നാണ്‌ വിവരം. ഈ സംഭവത്തിനുശേഷം മെമ്പറുടെ വീട്ടിലെത്തി വനംവകുപ്പ് ജീവനക്കാര്‍ പെരുമ്പാമ്പിനെ കൊണ്ടുപോവുകയായിരുന്നു. പൊലീസിൽ പരാതി നൽകി.