സൗദിയിൽ വന്‍ സ്വര്‍ണ ഖനി കണ്ടെത്തി; സ്വർണ നിക്ഷേപമുള്ളത് 125 കിലോമീറ്ററിലധികം ഇടങ്ങളിലെന്ന് അധികൃതർ

2022ല്‍ തുടക്കമിട്ട സ്വര്‍ണ പര്യവേക്ഷണ പദ്ധതിക്കാണ് ഫലം കണ്ടതെന്ന് അധികൃതർ അറിയിച്ചു.

0
521

സൗദി അറേബ്യയിൽ വമ്പന്‍ സ്വര്‍ണഖനി കണ്ടെത്തി. സൗദിയിലെ ഏറ്റവും വലിയ ഖനന കമ്പനിയായ സൗദി അറേബ്യന്‍ മൈനിംഗ് കമ്പനിയാണ് 125 കിലോമീറ്ററോളം നീളംവരുന്ന ഖനി കണ്ടെത്തിയത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയുടെ മധ്യപ്രവിശ്യയില്‍ നിലവിലെ ഖനിയായ മന്‍ശൂറാ മസാറയ്ക്ക് സമീപമാണ് പുതിയ ഖനിയുള്ളത്. 2022ല്‍ തുടക്കമിട്ട സ്വര്‍ണ പര്യവേക്ഷണ പദ്ധതിക്കാണ് ഫലം കണ്ടതെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് ടൂറിസം അനുവദിച്ചതും വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്തതും ഇതിലൊന്നാണ്. മാത്രമല്ല, നിരവധി രാജ്യങ്ങളില്‍ അടിസ്ഥാനസൗകര്യ മേഖലകളിലടക്കം നിക്ഷേപങ്ങള്‍ക്കും സൗദി തുടക്കമിട്ടിരുന്നു. ഇത്തരത്തില്‍ വൈവിധ്യവത്കരണങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് പുതുതായി സ്വര്‍ണഖനി കണ്ടെത്തിയത്. മന്‍ശൂറ മസാറയ്ക്കടുത്ത് ദക്ഷിണ ഉറൂഖ് പ്രവിശ്യയിലാണ് പുത്തന്‍ ഖനി കണ്ടെത്തിയത്. സമീപത്തെ ജബല്‍ ഖദാറ, ബിര്‍ തവീല എന്നിവിടങ്ങളില്‍ 25 കിലോമീറ്റര്‍ ചുറ്റളവിലും പര്യവേഷണം നടക്കും. മൊത്തം 125 കിലോമീറ്റര്‍ ചുറ്റളവിലാണ് സ്വര്‍ണഖനിയുള്ളത്.

മന്‍ശൂറാ മസാറയില്‍ 2023ലെ കണക്കനുസരിച്ച് 70 ലക്ഷം ഔണ്‍സ് സ്വര്‍ണശേഖരമുണ്ടെന്നാണ് വിലയിരുത്തല്‍. ഇവിടെനിന്ന് വര്‍ഷം 2.5 ലക്ഷം സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുമാകും. പുത്തന്‍ സ്വര്‍ണഖനിയില്‍ സാമ്പിള്‍ പരിശോധന നടത്തിയപ്പോള്‍ ഒരിടത്ത് നിന്ന് ടണ്ണിന് 10.4 ഗ്രാമും മറ്റൊരിടത്ത് നിന്ന് 20.6 ഗ്രാും സ്വര്‍ണം വേര്‍തിരിച്ചെടുത്തിരുന്നു. അതായത്, വന്‍ സ്വര്‍ണശേഖരം തന്നെ ഇവിടങ്ങളിലുണ്ടെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന