ശബരിമല തീര്‍ത്ഥാടകർക്കിടയിലേക്ക് സിമന്റ് ലോറി പാഞ്ഞുകയറി ; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്നു ലോറി നിയന്ത്രണം വിട്ട് ആദ്യം സമീപത്തെ ചായക്കടയിലേക്കാണ് ഇടിച്ചു കയറിയത്

0
200

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ശബരിമല തീർത്ഥാടകർക്കിടയിലേക്ക് സിമന്റ് ലോറി പാഞ്ഞുകയറി ഒരു സ്ത്രീയടക്കം അഞ്ചു പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. സംഭവ സ്ഥലത്തു വെച്ച് തന്നെ അഞ്ച് പേരും മരിച്ചതായാണ് വിവരം. തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചവരെന്നാണ് നിഗമനം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നു വാഹനങ്ങളിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്നു ലോറി നിയന്ത്രണം വിട്ട് ആദ്യം സമീപത്തെ ചായക്കടയിലേക്കാണ് ഇടിച്ചു കയറിയത്. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി. ഇതിലായിരുന്നു ശബരിമല തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നത്. ചായക്കടയില്‍ ഇരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്.