‘ഇനി എവിടേയും പോയി ആലറില്ല , ജീവിതം മാറ്റിമറിച്ചത് ആരതി പൊടി’ ; വിവാഹ തീയതി വെളിപ്പെടുത്തി ഡോ.റോബിൻ രാധാകൃഷ്ണൻ

ഒരു റിലേഷൻഷിപ്പിൽ ഉണ്ടാകുന്ന എല്ലാം ഞങ്ങളുടെ റിലേഷൻഷിപ്പിലും ഉണ്ട്. എന്ത് കാര്യമുണ്ടെങ്കിലും ആരതിയുമായി ഡിസ്കസ് ചെയ്യും.

0
440

ബി​ഗ് ബോസ് മലയാളം ഷോയിൽ പങ്കെടുത്ത് സെലിബ്രിറ്റിയായി മാറിയ വ്യക്തിയാണ് ഡോക്ടർ കൂടിയായ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോ പൂർത്തിയാക്കി ഇറങ്ങിയിട്ട് രണ്ട് വർഷത്തോട് അടുക്കാൻ ആയിട്ടും റോബിൻ തരം​ഗം ഇപ്പോഴും മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിലുണ്ട്. ഉദ്‌ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. ബി​ഗ് ബോസ് സീസൺ ഫോറിന്റെ ഹൈലൈറ്റ് തന്നെ റോബിൻ രാധാകൃഷ്ണൻ ആയിരുന്നു.
ഷോയിലേക്ക് മത്സരാർത്ഥിയായി എത്തുന്നതിനും മാസങ്ങൾക്ക് മുമ്പ് തന്നെ ഷോയെ കുറിച്ച് വ്യക്തമായി പഠിച്ചാണ് റോബിൻ എത്തിയത്. അതുകൊണ്ട് തന്നെ ഷോയിൽ എത്തരത്തിൽ പ്രകടനങ്ങൾ കാഴ്ചവെക്കണം, ആരാധകരെ എങ്ങനെ സമ്പാദിക്കണം, ഏതോക്കെ കോണ്ടന്റുകളാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുക എന്നതിനെ കുറിച്ചെല്ലാം വ്യക്തമായി റോബിന് അറിയാമായിരുന്നു.

എഴുപത് ദിവസത്തോളം ബി​ഗ് ബോസ് ഹൗസിൽ നിന്ന റോബിൻ സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് പുറത്താക്കപ്പെട്ടത്. ഷോയിൽ അച്ചടക്ക ലംഘനം നടത്തിയില്ലായിരുന്നുവെങ്കിൽ സീസൺ ഫോറിന്റെ ടൈറ്റിൽ കപ്പ് റോബിന്റെ വീട്ടിലിരിക്കുമായിരുന്നു. ബി​ഗ് ബോസ് ഷോയിൽ‌ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ വിശേഷങ്ങളെല്ലാം റോബിൻ ആരാധകരെ അറിയിക്കുന്നത് സോഷ്യൽമീഡിയ വഴിയാണ്. ഇപ്പോഴിതാ അത്തരത്തിൽ റോബിന്റെ ഭാവി വധുവായ ആരതി പൊടിയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് റോബിൻ. റോബിനെ അഭിമുഖം ചെയ്യാന്‍ വന്ന അവതാരകരില്‍ ഒരാളായിരുന്നു ആരതി. അവിടെ നിന്നുമാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറി വിവാഹത്തിലേക്ക് വരെ എത്തുകയായിരുന്നു . അതിനിടെ റോബിനെതിരെ ഒരുപാട് വിമർശനങ്ങളും ട്രോളുകളുമെല്ലാം വന്നപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴെല്ലാം റോബിന് പിന്തുണയുമായി ആരതി ഉണ്ടായിരുന്നു.

ഞാൻ ഇപ്പോൾ ഹാപ്പിയായി ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ ആരതി പൊടിയാണ് എന്നാണ് റോബിൻ പറയുന്നത്. കഴിഞ്ഞ വർഷം എന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. അതിനെല്ലാം കൂട്ടായി നിന്നത് ആരതിയാണ്. അത്രയും എന്നെ ഭയങ്കരമായി സപ്പോർട്ട് ചെയ്ത് കൂടെ നിന്നൊരു ആളാണ്. പുള്ളികാരിയുമായി എല്ലാം ഷെയർ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു. ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയും ഇത്രയധികം പ്രശ്നങ്ങൾക്കിടയിൽ ഇങ്ങനെയൊന്നും നിൽക്കില്ല, എന്നും റോബിൻ പറയുന്നു. എന്ത് കാര്യമുണ്ടെങ്കിലും ആരതിയുമായി ഡിസ്കസ് ചെയ്യും. ആരതി പലതും പറഞ്ഞു തരാറുണ്ട്. മണ്ടത്തരമാണെങ്കിൽ അത് പറയും. പറയുന്നത് ഞാൻ അനുസരിക്കാറുണ്ട്. ആലോചിച്ച് സംസാരിക്കാനൊക്കെ പറയാറുണ്ട്. രണ്ടു മൂന്ന് മാസമായി എന്റെ പേരിൽ വിവാദങ്ങൾ ഒന്നുമില്ലല്ലോ. ഞാൻ എല്ലാം നിർത്തി. ഇനി എവിടെയും പോയി ഞാൻ അലറി വിളിക്കില്ല. ഞാൻ ഇന്ന് ഇങ്ങനെ നല്ല രീതിയിൽ മാറിയിട്ടുണ്ടെങ്കിൽ അതിന് കാരണം ആരതിയാണ് എന്നും റോബിൻ പറയുന്നു.

ഒരു റിലേഷൻഷിപ്പിൽ ഉണ്ടാകുന്ന എല്ലാം ഞങ്ങളുടെ റിലേഷൻഷിപ്പിലും ഉണ്ട്. വഴക്കും പിണക്കവും പൊസസീവ്‌നെസും എല്ലാമുണ്ട്. വഴക്കിടുന്നത് ഞാനായിരിക്കും. അതൊക്കെ വേഗം തീരാറുമുണ്ട്. അതിനിടെ ആര് എന്ത് പ്രശ്നങ്ങൾ കൊണ്ടുവന്നാലും ഞങ്ങൾക്ക് പരസ്പരം അറിയാവുന്നത് കൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല എന്നും റോബിൻ വ്യക്തമാക്കി. അതേസമയം, ‘മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ എപ്പോഴെങ്കിലും വിവാഹമുണ്ടാകുമെന്നും. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അത് അന്നൗൺസ് ചെയ്യുമെന്നും റോബിൻ പറഞ്ഞു. ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ ശേഷം തന്റെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ് റോബിൻ. ഏറ്റവും ഒടുവിൽ ആഢംബര കാറായ പോർഷെ പനമേര സ്വന്തമാക്കുക എന്ന ആഗ്രഹമാണ് റോബിൻ സഫലീകരിച്ചത്. മാസങ്ങൾക്ക് മുൻപ് പോർഷെ പനമേര വാങ്ങാൻ പോകുവാണെന്ന് റോബിൻ പറഞ്ഞത് വലിയ ചർച്ചയായും ട്രോളായും മാറിയിരുന്നു. അതിനെല്ലാം മറുപടി എന്നോണമാണ് റോബിൻ പനമേര സ്വന്തമാക്കിയത്.