ജോലി വാഗ്‌ദാനംചെയ്‌ത്‌ ലക്ഷങ്ങൾ തട്ടി; കോൺഗ്രസ് നേതാവിനെതിരെ കേസ്‌

ജോലി വാഗ്‌ദാനം ചെയ്‌ത് നെടുമ്പന സ്വദേശിയായ മറ്റൊരു യുവതിയുടെ പക്കൽനിന്ന്‌ അഞ്ചുലക്ഷം രൂപ തട്ടിയതായും മറ്റൊരു പരാതി നിലനിൽക്കുന്നു.

0
117

കൊല്ലം: ഗവ. മെഡിക്കൽ കോളേജിൽ ജോലി വാഗ്‌ദാനംചെയ്‌ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്‌. പരവൂർ മുൻ ബ്ലോക്ക് പ്രസിഡന്റ്‌ പാരിപ്പള്ളി ബിജുവിനെതിരെയാണ്‌ പാരിപ്പള്ളി സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്‌തത്‌. മെഡിക്കൽ കോളേജ്‌ മുൻ വികസന സമിതി അംഗമായിരുന്ന ബിജുവിനെതിരെ കുമ്മല്ലൂർ സ്വദേശിനിയായ യുവതി ചാത്തന്നൂർ എസി പിക്ക് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സ്റ്റാഫ് നഴ്സ്, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങി വിവിധ തസ്‌തികകളിൽ ജോലി വാഗ്‌ദാനംചെയ്‌ത് മൂന്നു മുതൽ അഞ്ചു ലക്ഷം രൂപവരെ നിരവധി പേരിൽനിന്നു കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. ജോലി വാഗ്‌ദാനം ചെയ്‌ത് നെടുമ്പന സ്വദേശിയായ മറ്റൊരു യുവതിയുടെ പക്കൽനിന്ന്‌ അഞ്ചുലക്ഷം രൂപ തട്ടിയതായും പറയുന്നു.