മധ്യവയസ്കൻ വെട്ടേറ്റ് മരിച്ച നിലയിൽ ; പ്രതിയെ തിരഞ്ഞ് പോലീസ്

കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു വഴി ത‍ർക്കം നടന്നിരുന്നു. ഇതിൽ മറു വശത്തുള്ള ചിലരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്

0
200

കൊല്ലം: പട്ടാഴിയിൽ മധ്യവസ്കനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി . മൈലാടുംപാറ സ്വദേശി സാജനാണ് മരിച്ചത്. പശു ഫാമിലേക്ക് പോയ സാജൻ ഏറെ വൈകിയും തിരിച്ചു വന്നില്ല. തുടർന്ന് മകൻ അടക്കം ബന്ധുക്കൾ തിരഞ്ഞുപോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം.

കുന്നിക്കോട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു വഴി ത‍ർക്കം നടന്നിരുന്നു. ഇതിൽ മറു വശത്തുള്ള ചിലരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.