രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ​ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

​​ഗണേഷ് കുമാറിന് ​ഗതാ​ഗത വകുപ്പായിരിക്കും നൽകുക. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകുമെന്നുമാണ് വിവരം. എന്നാൽ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന് ഇ പി ജയരാജൻ മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കി.

0
170

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാ​ഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ​ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു. സ​​ഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ​ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്.

​​ഗണേഷ് കുമാറിന് ​ഗതാ​ഗത വകുപ്പായിരിക്കും നൽകുക. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകുമെന്നുമാണ് ഇതുവരെയുള്ള വിവരം. അതേ സമയം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. വലിയ മാറ്റങ്ങളുണ്ടാകില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.