എം വി പ്രദീപിന്റെ കുടുംബത്തിന് കൈത്താങ്ങായി ദേശാഭിമാനി

ഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുമ്പോഴാണ് പ്രദീപ് പ്രിയപ്പെട്ടവരോട് വിട പറയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബർ 4 രാത്രി 11.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

0
147

കണ്ണൂർ: ദേശാഭിമാനി സീനിയർ സബ് എഡിറ്ററായിരുന്ന എം വി പ്രദീപിന്റെ കുടുംബത്തിന് ദേശാഭിമാനി ന്യൂസ്‌പേപ്പർ എംപ്ലോയീസ് യൂണിയൻ (സിഐടിയു) നൽകുന്ന മരണാനന്തര സഹായ ഫണ്ട്‌ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം പ്രമോദ്കുമാർ, പ്രസിഡന്റ് കെ എസ് പ്രദീപ്, ദേശാഭിമാനി കണ്ണൂർ ന്യൂസ്‌ എഡിറ്റർ കെ ടി ശശി എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുമ്പോഴാണ് പ്രദീപ് പ്രിയപ്പെട്ടവരോട് വിട പറയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബർ 4 രാത്രി 11.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം നികത്താനാകുന്നതല്ലെങ്കിലും കുടുംബത്തിന് ഒരു കൈത്താങ്ങാകുകയാണ് സഹപ്രവർത്തകർ.

വിദ്യാഭ്യാസ മേഖലയിലെ റിപ്പോര്‍ട്ടിങ്ങില്‍ മികവ് തെളിയിച്ച അദ്ദേഹം ജനറല്‍ റിപ്പോര്‍ട്ടിങ്ങിലും ശ്രദ്ധനേടി. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1998ല്‍ ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തിയ പ്രദീപ് കൊച്ചി, കോട്ടയം, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട് ബ്യൂറോകളിലും സെന്‍ട്രല്‍ ഡെസ്‌കിലും പ്രവര്‍ത്തിച്ചു.