രാജ്യത്തെ അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ ; സിഐഎസ്എഫിന്റെ ആദ്യ വനിതാ മേധാവിയായി നിന സിങ്ധാ

ഡൽഹി മെട്രോ, രാജ്യത്തെ വിമാനത്താവളങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്ന സിഐഎസ്എഫിന്റെ തലപ്പത്തേക്ക് ആദ്യമായാണ് ഒരു വനിത എത്തുന്നത്.

0
139

കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് മാറ്റം. രാജ്യത്തെ അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ. സിആര്‍ പിഎഫ് ഡയറക്ടര്‍ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) മേധാവി ആയിരിക്കെയാണ് പുതിയ നിയമനം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഡയറക്ടര്‍ ജനറലായി നീന സിങിനെ നിയമിച്ചു. ഡൽഹി മെട്രോ, രാജ്യത്തെ വിമാനത്താവളങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്ന സിഐഎസ്എഫിന്റെ തലപ്പത്തേക്ക് ആദ്യമായാണ് ഒരു വനിത എത്തുന്നത്. അനീഷ് ദയാൽ ഒഴിഞ്ഞ സാഹചര്യത്തിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടര്‍ ജനറലായി രാഹുൽ രാസ്ഗോത്ര ഐപിഎസിനെയും നിയമിച്ചു. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

1993 ബാച്ച് മണിപ്പൂർ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനീഷ് ദയാൽ സിങ്. നവംബർ 30ന് സുജോയ് ലാൽ തായോസെൻ വിരമിച്ചതിനെത്തുടർന്ന് സിആർപിഎഫിന്റെ അധിക ചുമതലയും ഇദ്ദേഹം വഹിച്ചിരുന്നു. മണിപ്പൂർ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായ രസ്ഗോത്രയുടെ സേവനകാലാവധി 2025 സെപ്തംബർ 30 വരെ തുടരും. രാജസ്ഥാൻ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായ നിന സിംഗ് നിലവിൽ സിഐഎസ്എഫിലെ സ്പെഷ്യൽ ഡിജിയാണ്.