മന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ ജാതീയ അധിക്ഷേപം ; കേസ് എടുത്ത് പൊലീസ്

ഇന്ത്യൻ ശിക്ഷാ നിയമം 153 (A) വകുപ്പും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവുമാണ് കേസ്.

0
192

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം. ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് മന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയത്. മന്ത്രിയുടെ ചിത്രത്തോടൊപ്പം അസഭ്യവാചകങ്ങളും തുറന്ന ജാതി അധിക്ഷേപവുമായി പോസ്റ്റ് ചെയ്യുകയായിരുന്നു. ശരത് നായർ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് പോസ്റ്റ് ചെയ്തത്.

സംഭവത്തിൽ പരുമല സ്വദേശി ശരത് നായർക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട പുളിക്കീഴ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 (A) വകുപ്പും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവുമാണ് കേസ്. ‌ ഡിവൈഎഫ്ഐ നൽകിയ പരാതിയിന്മേലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.