91-ാമത് ശിവഗിരി തീർഥാടനം ; ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെയാണ് അവധി .

0
243

തിരുവനന്തപുരം : 91-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വർക്കല ഗവ.മോഡൽ എച്ച്.എസ്, വർക്കല ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്, വർക്കല എസ്.വി പുരം ഗവ.എൽ.പി.എസ് എന്നീ സ്കൂളുകൾക്കാണ് അവധി നൽകിയത്. ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ് ജെ ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെയാണ് അവധി . ശിവഗിരിയിൽ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്കും, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വോളണ്ടിയർമാർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.