ഉറ്റവരെത്തേടി 13 ശരീരങ്ങൾ! മധ്യപ്രദേശിലെ ബസ് തീപിടിത്തം, അപകടനില താണ്ടാതെയും നിരവധിപ്പേർ

സ്വകാര്യ ബസും ഡമ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ

0
205

ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണയിലുണ്ടായ ബസ് അപകടത്തിൽ നഷ്ടമായത് 13 ജീവനുകളാണ്. തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധം കത്തിക്കരിഞ്ഞ ആ മൃതദേഹങ്ങൾ ഉറ്റവരെ കാത്തുകിടക്കുകയാണ്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഗുണ-ആരോൺ റോഡിൽ സ്വകാര്യ ബസും ഡമ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പലരുടേയും നില ഗുരുതരമായി തുടരുകയാണ്.

മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. ഇവരെ തിരിച്ചറിയാൻ ഡി എൻ എ പരിശോധന നടത്തുമെന്നാണ് കളക്ടർ തരുൺ രതി വ്യക്തമാക്കുന്നത്. എല്ലാ മൃതദേഹങ്ങളും അപകടസ്ഥലത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അപകടകാരണം കണ്ടെത്തുന്നതിനുള്ള വിശദമായ പരിശോധന നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവസമയത്ത് ബസിൽ മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി ടി ഐയോട് പറഞ്ഞു. അവരിൽ നാല് പേർ ബസിൽ നിന്ന് രക്ഷപെട്ട് വീട്ടിലേക്ക് പോയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകാൻ ഉത്തരവിടുകയും ചെയ്തു.