പഞ്ചായത്ത്‌ മെമ്പർ സ്ഥാനം രാജി വെച്ചു; നേതാവിനെ വീട്ടിൽ കയറി ആക്രമിച്ച അഞ്ച് ലീഗുകാർ പിടിയിൽ

കുടുംബശ്രീയിലുള്ള തര്‍ക്കവും ഭര്‍ത്താവിന് മുസ്ലീം ലീഗ് പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ കൊണ്ടുള്ള വിരോധവുമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

0
293

പയ്യന്നൂർ: പഞ്ചായത്ത് മെമ്പർ സ്ഥാനം രാജി വെച്ച ലീഗ് നേതാവിനെ വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ച് അവശനാക്കി. പാലക്കോടെ കെ സി മുസ്തഫയെയാണ് ലീഗുകാർ വീട്ടിൽ കയറി ആക്രമിച്ചത്. സംഭവത്തിൽ എട്ടിക്കുളം പാലക്കോട്ടെ കെ പി നിസാമുദ്ദീന്‍(34), എ അഷര്‍(40), ഒ പി അബ്ദുള്‍ ഖാദര്‍(51), എം ഇസ്മായില്‍(47), കെ സി അഷ്‌റഫ് (60)എന്നിവരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.

മുസ്തഫയേയും ഭാര്യ സൗദയെയും തടഞ്ഞുനിര്‍ത്തി മർദ്ദിക്കുകയും തെറി വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി സൗദയാണ് പരാതി നൽകിയത്. കുടുംബശ്രീയിലുള്ള തര്‍ക്കവും ഭര്‍ത്താവിന് മുസ്ലീം ലീഗ് പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ കൊണ്ടുള്ള വിരോധവുമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.