ക്രിസ്തുമസ് – ന്യൂയർ ചിത്രങ്ങളിൽ ഗംഭിര മേക്കോവറുമായി എസ്തർ! കണ്ണെടുക്കാനാവാതെ ആരാധകർ

സിംപിൾ കൂൾ ലുക്കിലാണ് താരത്തിൻ്റെ വരവെങ്കിലും ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്

0
252

മലയാളത്തിൻ്റെ കുട്ടിത്താരം ഇപ്പോൾ ഫോട്ടോഷൂട്ടുകളിൽ നിറയുകയാണ്. ‘അനു’ എന്ന കഥാപാത്രമായി ദൃശ്യത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരം ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രിയം നേടുകയാണ്. ക്രിസ്തുമസ് ന്യൂയർ ഫോട്ടോഷൂട്ടുകളിലാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. വളരെ സിംപിൾ ലുക്കിലാണ് എസ്തറിൻ്റെ വരവ്.

പൂക്കൾക്കിടയിൽ ഒരു പൂമ്പാറ്റയെപ്പോലെയാണ് താരം എത്തുന്നത്. ന്യൂഡ് ഷേഡ് മേക്കോവറാണ് ചിത്രങ്ങളം കൂടുതൽ മനോഹരമാക്കുന്നത്.

2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ സിനിമ അരങ്ങേറ്റം. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രമാണ് താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. ഷാജി എൻ കരുൺ ചിത്രം ഓളിലൂടെ എസ്തർ നായികയായും അരങ്ങേറി.

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് എസ്തർ. പലപ്പോഴും തന്റെ വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എസ്തർ പങ്കുവയ്ക്കാറുണ്ട്.

മലയാളത്തിന് പുറമേ അന്യഭാഷകളിലും എസ്തർ അഭിനയിക്കുന്നുണ്ട്. വിവിധ ഭാഷകളിലായി ഇതിനോടകം ഏകദേശം 30ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു.

അഭിനയവും മോഡലിങും ഒരുപോലെയാണ് താരം മുന്നോട്ട് കൊണ്ടുപോകുന്നത്. ഗ്ലാമറസ് ലുക്കിൽ വന്ന് പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട് എസ്തർ.