പൊലീസ് സ്റ്റേഷന് മുൻപിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചു ; റിട്ടയേഡ് എസ് ഐക്ക് ദാരുണാന്ത്യം

ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

0
175

ആലുവ : ആലുവ പൊലീസ് സ്റ്റേഷന് മുൻപിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് റിട്ടയേഡ് എസ് ഐ മരിച്ചു.
ചെങ്ങമനാട് എസ്. ഐയായിരുന്ന കുത്തിയതോട് തച്ചിൽ വീട്ടിൽ ജോസഫ് (65) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആലുവ പൊലീസ് സ്റ്റേഷനിൽ റൈറ്ററായും ഇദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.