മദ്യപിച്ച് കാറോടിച്ച് അപകടം: യൂത്ത് കോൺഗ്രസ് നേതാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുൺ മോഹനാണ് (35) അറസ്റ്റിലായത്.

0
141

തൃശ്ശൂർ: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അയ്യങ്കോട് കളരിക്കൽ അരുൺ മോഹനാണ് (35) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് കല്ലൂർ ആതൂരിലായിരുന്നു സംഭവം. ഇയാൾ അശ്രദ്ധമായി ഓടിച്ച കാർ രണ്ട് ബൈക്കുകളിൽ ഇടിച്ചു.

ബൈക്കിൽ സഞ്ചരിച്ചിരുന്ന കുടുംബത്തേയും മറ്റൊരു ബൈക്കിൽ വന്ന യുവാവിനേയുമാണ് കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടശേഷം സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും സംഭവ സ്ഥലത്തേയ്ക്ക് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.