മൂന്ന് വയസുകാരിയോട് ലൈംഗികാതിക്രമം; 72 കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ഇയ്യാൾ കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് അതിക്രമം കാട്ടിയത്.

0
158

പാലക്കാട്: നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുള്ള മകളോട് ലൈംഗികാതിക്രമം. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ 72 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ഇയ്യാൾ കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് അതിക്രമം കാട്ടിയത്.