‘ ദിലീപിനെ വിവാഹം ചെയ്യുന്ന സമയത്ത് മഞ്ജു തന്നെ വിളിച്ചു’ ; മഞ്ജു ദിലീപ് വിവാഹ മോചനത്തെക്കുറിച്ച് നടി രമാദേവി

നടിമാരുടെ ജീവിതത്തില്‍ മാത്രമല്ലല്ലോ വിവാഹമോചനം നടക്കുന്നത്. നടിമാരുടെ ആയത് കൊണ്ട് അതിന് പബ്ലിസിറ്റി കിട്ടി.

0
313

ഒരു കാലത്ത് ആരാധകരുടെ ഒരു ഐഡിയൽ കപ്പിൾസ് ആയിരുന്നു. ദിലൂപും മഞ്ജു വാര്യരും. ഇരുവരും തന്റെ അഭിനയ മികവ് കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയവരാണ്. മഞ്ജു തന്റെ കരിയറിൽ നിളങ്ങി നിൽക്കുമ്പോഴാണ് ദിലീപുമായുള്ള വിവാഹം നടക്കുന്നത്. ഇതോടെ സിനിമ ലോകത്തു നിന്നും മഞ്ജു അപ്രത്യക്ഷ ആയി. പിന്നീട് വർഷങ്ങൾക്ക് ശേഷം ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇരുവരുടേയും വിവാ​ഹ മോചിതരായി. അതിനു ശേഷം വീണ്ടു മഞ്ജു പഴയതിനേക്കാൾ ശക്തിയോടെ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിനാല് വർഷത്തോളം സന്തോഷകരമായ കുടുംബജീവിതം നയിച്ച ശേഷമാണ് വേർപിരിഞ്ഞത്.

അതേസമയം, ഇപ്പോഴിതാ നടി രമാദേവി മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്ന സമയത്ത് തന്നെ വിളിച്ചിരുന്നുവെന്ന് പറഞ്ഞാണ് നടി സംസാരിക്കുന്നത്. ‘രമ ചേച്ചി ഞാന്‍ മഞ്ജുവാണ്, ഒരു വിശേഷമുണ്ട്. അത് പറയാന്‍ വിളിച്ചതാണ്. എന്റെ വിവാഹം കഴിഞ്ഞുവെന്നാണ് അവള്‍ പറഞ്ഞത്’. ഞാനത് കേട്ട് ഞെട്ടി. ആരാ വിവാഹം കഴിച്ചതെന്ന ചോദ്യത്തിന് ‘ഞാന്‍ ദിലീപേട്ടനെ വിവാഹം കഴിച്ചു. അതിന്റെ റിസപ്ഷന്‍ ഇന്ന് വൈകുന്നേരമുണ്ടെന്നും വരണമെന്നും പറഞ്ഞു’. അന്ന് ഞാന്‍ കുടുംബസമേതം അവരുടെ വിവാഹത്തിന് പോയിരുന്നുവെന്നാണ് രമ പറയുന്നത്. എന്നാല്‍ ദിലീപും മഞ്ജുവും പിന്നീട് വേര്‍പിരിഞ്ഞു. അത് പിന്നീട് പല ഊഹാപോഹങ്ങൾക്കും കാരണമായെന്നും രമ പറയുന്നു.

നടിമാരുടെ ജീവിതത്തില്‍ മാത്രമല്ലല്ലോ വിവാഹമോചനം നടക്കുന്നത്. നടിമാരുടെ ആയത് കൊണ്ട് അതിന് പബ്ലിസിറ്റി കിട്ടി. സാധാരണക്കാരുടെ ജീവിതത്തിലും എത്ര ഡിവോഴ്‌സ് നടക്കുന്നുണ്ട് എന്നും രമ ചോദിച്ചു. ഏത് മേഖല എടുത്ത് നോക്കിയാലും ഡിവോഴ്സ് നടക്കാറുണ്ട്. നടിയായത് കൊണ്ട് എല്ലാവരും അത് പറഞ്ഞ് നടക്കുകയാണെന്നും നടി രമ വ്യക്തമാക്കുന്നു. അതേ സമയം രമയുടെ വാക്കുകള്‍ വൈറൽ ആയത് കൊണ്ട് അവരെ ന്യായീകരിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്ത് വന്നിരിക്കുന്നത്. ഇന്ന് ഇപ്പോള്‍ സാധാ കുടുംബത്ത് വരെ ഡിവോഴ്‌സ് കൂടി വരുന്നു. എന്നാലും അന്യന്റെ കാര്യം വരുമ്പോള്‍ പരിഹരിക്കാന്‍ കുറെ എണ്ണം ഉണ്ടാകും എന്നാണ് ചിലർ പറയുന്നത്. സിനിമയില്‍ 10 പേരെ എടുത്താല്‍ 8 പേരും ഡിവേഴ്‌സ് ആണ്. എന്നാല്‍ മറ്റു ഫീല്‍ഡില്‍ ഇത്രയും ഡിവോഴ്‌സ് റേറ്റ് ഇല്ലെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

അതേസമയം മഞ്ജു ദിലീപിന്റെ ജീവിതത്തിലേക്ക് വന്നപ്പോഴും ദിലീപിന് വേറെ ഒരു ഭാര്യ ഉണ്ടായിരുന്നു എന്നു പറയുകയാണ് ചിലർ. ദിലീപ് സിനിമയില്‍ വരുന്നതിനു മുന്നേ അദ്ദേഹത്തിന്റെ അമ്മാവന്റെ മോളെ കെട്ടിയിരുന്നു, സിനിമയില്‍ വന്ന് പേരും പ്രശസ്തിയും ആയപ്പോള്‍ ആ പാവത്തിനെ കളഞ്ഞ് മഞ്ജുനെ കെട്ടി, അന്ന് ആ കുട്ടി അനുഭവിച്ച വേദന ഒരുനാള്‍ മഞ്ജു അനുഭവിക്കേണ്ടി വരും എന്ന് വിചാരിച്ചു കാണില്ല. കര്‍മ്മ ഫലം അനുഭവിച്ചേ തീരു എന്നാണ് ഇക്കൂട്ടർ പറയുന്നത്.

സിനിമയിലും സീരിസിലുംഭര്‍ത്താക്കന്മാരുടെ കെയറിങ് കാണുമ്പോള്‍ എല്ലാ സ്ര്തീകളും വിചാരിക്കുന്നത് ജീവിതവും ഇതുപോലെ ആയിരിക്കും എന്ന്. യഥാര്‍ത്ഥ ജീവിതം അങ്ങനെ ആയിരിക്കുകയില്ല. അതാണ് ഇവരുടെയൊക്കെ ജീവിതം തകരുന്നത്. വല്ലവന്റെയും ഭാര്യയെയും മകളെയും കെട്ടിപിടിക്കാനും എല്ലാ ആണുങ്ങളും പറയുന്ന ന്യായം മകളെപോലെയാണ്, കൊച്ചുമകളെപോലെയാണ് എന്നൊക്കെ, കിട്ടുന്ന അവസരം മുതലാക്കുന്നതാണ്. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഇതിനെ കുറിച്ച് വരുന്നത്. എന്തായാലും വിവാഹ ബന്ധം വേർപപിരിഞ്ഞ് വർഷം ഇത്ര പിന്നിട്ടിട്ടും ഇതിനെ കുറിച്ചുള്ള ചർക്കൾക്ക് ഇതുവരെ ഒരു അവസാനമായിട്ടില്ല.