‌ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ബം​ഗളൂരുവിൽ മലയാളിക്ക് ദാരുണാന്ത്യം

സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ കാർ ഓടിച്ച അനിൽകുമാറിന് പുറത്തു കടക്കാനായില്ല.

0
250

ബംഗളൂരു: ‌ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ച് നെലമംഗലയിൽ മലയാളി മരിച്ചു. വയനാട് മേപ്പാടി സ്വദേശി അനിൽകുമാർ (48) ആണു മരിച്ചത്. അനിൽകുമാർ ഓടിച്ചിരുന്ന കാറിൽ പെട്ടെന്ന് തീ പടർന്ന് പിടിക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ കാർ ഓടിച്ച അനിൽകുമാറിന് പുറത്തു കടക്കാനായില്ല. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു.

ജാലഹള്ളിക്കു സമീപം ഷെട്ടിഹള്ളി നന്ദന നഗർ മൂന്നാം ക്രോസിലാണ് അനിൽ കുമാറും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ: രതി. മക്കൾ: അരുൺ കൃഷ്ണ, അജയ് കൃഷ്ണ