‘ നടി ശ്രീവിദ്യയുടെ വീട്ടിൽ പ്രേതബാധയോ ‘?; അനുഭവം പങ്കുവെച്ച് നടി സീമാ ജി നായർ

ചുറ്റുവട്ടത്തുള്ളവര്‍ അവിടെ നിന്നും രാത്രി ചിലങ്കയുടെ ശബ്ദം കേള്‍ക്കാം, പ്രേതബാധയുണ്ട് എന്നൊക്കെ പറഞ്ഞു. അത്തരം റൂമറുകള്‍ പ്രചരിച്ചു.

0
334

നാടക രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് പ്രേക്ഷക ശ്രദ്ദ നേടിയ നടിയാണ് സീമ ജി നായർ. നിരവധി സീരിയലുകളിലും സീമ ജി നായർ അഭിനയിച്ചിട്ടുണ്ട്. തന്റെ വേറിട്ട ശബ്ദത്തിലൂടെയാണ് സീമ ജി നായര്‍ ശ്രദ്ധ നേടുന്നത്.നടി എന്നതിലുപരി സാമൂഹ്യപ്രവർത്തക എന്ന നിലയിലും ശ്രദ്ധേയയാണ് സീമ ജി നായർ. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലൊക്കെ സീമ ജി നായർ വാർത്തകളിൽ നിറയാറുണ്ട്. ഒരുപക്ഷെ ഇന്ന് അഭിനയത്തേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് മറ്റുള്ളവരെ സഹായിക്കാനാകും. തനിക്ക് മുന്നിൽ സഹായം ചോദിച്ച് എത്തുന്ന എല്ലാവർക്കും തന്നാൽ കഴിയുന്ന പോലെ കൈത്താങ്ങാവാൻ സീമ ജി നായർ ശ്രമിക്കാറുണ്ട്. അര്‍ബുദരോഗത്തെ നേരിട്ട നന്ദു മുതല്‍ നടി ശരണ്യ ശശി വരെയുള്ളവര്‍ക്ക് അവരുടെ പോരാട്ടത്തിൽ കൂട്ടായി നടി ഉണ്ടായിരുന്നു.

ഇപ്പോഴിതാ നടി ശ്രീവിദ്യയുടെ വീടി വൃത്തിയാക്കാൻ ചെന്നപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് സീമ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. ശ്രീവിദ്യയുടെ വീട്ടിൽ നിന്നും ചിലങ്കയുടെ ശബ്ദം കേൾക്കുമെന്നും അവിടെ എന്തോ പ്രേത ബാധയുണ്ട് എന്ന തരത്തിലുള്ള റൂമറുകൾ പ്രചരിച്ചിരുന്നതായാണ് സീമ പറയുന്നത്. സീമയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ശ്രീവിദ്യാമ്മ മരിച്ച ശേഷം അവരുടെ വീട് അടച്ചു കിടക്കുകയായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവിടുത്തെ മതില്‍ പൊളിഞ്ഞു, അമ്മ നട്ടു വളര്‍ത്തിയ മരം വീണു നശിച്ചു പോയി. ചുറ്റുവട്ടത്തുള്ളവര്‍ അവിടെ നിന്നും രാത്രി ചിലങ്കയുടെ ശബ്ദം കേള്‍ക്കാം, പ്രേതബാധയുണ്ട് എന്നൊക്കെ പറഞ്ഞു. അത്തരം റൂമറുകള്‍ പ്രചരിച്ചു. അപ്പോള്‍ അതിന്റെ ചുമതലക്കാര്‍ എന്നെ വിളിച്ചു. അതൊന്ന് വൃത്തിയാക്കിയെടുക്കണം എന്ന് പറഞ്ഞു.

വീട്ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ചെന്നു. അരക്കു പോലെയായിരുന്നു അവിടെ ചെളിയുണ്ടായിരുന്നത്. അത്രയും കാലം പൊടി പിടിച്ചു കിടക്കുകയായിരുന്നല്ലോ. അതൊക്കെ ഉരച്ച് തേച്ച് കഴുകി. മൊത്തം വൃത്തിയാക്കി. സ്വത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കബോര്‍ഡുകളൊക്കെ പൂട്ടൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു. അടുത്തു നിന്നും ആശാരിയെ വിളിച്ച് പൂട്ടൊക്കെ വച്ചു. ഇനി നാട്ടുകാര്‍ നോക്കുമ്പോള്‍ ചിലങ്കയുടേയും കുറുവടിയുടേയുമൊന്നും ശബ്ദമൊന്നും കേള്‍ക്കാന്‍ പാടില്ല. എല്ലാ ദിവസവും വീട് തുറക്കണമെന്നും തുളസി തറയില്‍ വിളക്ക് വെക്കണം എന്നു പറഞ്ഞ് ഒരാളെ ഏല്‍പ്പിച്ചെന്നും സീമ പറയുന്നു. വര്‍ഷങ്ങളോളം ആ കുട്ടി അവിടെ എല്ലാ ദിവസവും തൂത്തുവാരി വിളക്കു വെക്കുമായിരുന്നു. ഇപ്പോള്‍ നടി അഞ്ജിതയാണ് അവിടെ നോക്കുന്നതെന്നും സീമ വ്യക്തമാക്കി.