‘മൂന്ന് വയസുള്ള എന്റെ മകളെ ഞാൻ റേപ്പ് ചെയ്യുമോ? ,മകളെ കാണാനുള്ള അവകാശം പോലും നിഷേധിക്കുന്നു’, വെളിപ്പെടുത്തി നടൻ ബാല

അച്ഛന്റെ പേര് ചോദിക്കുമ്പോൾ തന്റെ മകൾ എത്ര ആളുകളുടെ പേര് പറഞ്ഞിട്ടുണ്ട്. അവളുടെ ബയോളജിക്കൽ ഫാദർ താൻ അല്ലേ. ഇനി അവൾ എത്ര പേരുകൾ പറയും എന്നും ബാല ചോദിക്കുന്നു.

0
198

മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നടനാണ് ബാല. ഓൺസ്‌ക്രീനിലും ഓഫ്‌സ്ക്രീനിലുമെല്ലാം ആരാധകർക്ക് പ്രിയങ്കരനാണ് നടൻ. ഒരു തുറന്ന പുസ്തകം പോലെയാണ് ബാലയുടെ ജീവിതം. കരൾ രോഗത്തെ തുടർന്ന് അതീവഗുരുതരാവസ്ഥയിലേക്ക് പോയ നടൻ ഈയ്യടുത്താണ് രോഗത്തെ തോൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഈ അടുത്തിടെയായി ബാല വാർത്തകളിൽ കൂടുതലായി നിറയുകയാണ്. അത് മറ്റൊന്നും കൊണ്ടല്ല തന്റെ മുൻ ഭാര്യയായിരുന്ന അമൃത സുരേഷിനംകുറിച്ച് ബാല നടത്തിയ വെളിപ്പെടുത്തലുകൾ ആയിരുന്നു സോഷ്യൽ മീഡിയയിലെ ഈ അടുത്ത കാലത്തെ ചർച്ചാ വിഷയങ്ങൾ. അമൃതയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും അതിനാലാണ് തന്റെ ആദ്യ വിവാഹ ബന്ധം തകർന്നത് എന്നുമായിരുന്നു ബാല അമൃതയെക്കുറിച്ച് പറഞ്ഞത്. ഇതിനു പിന്നാലെ അമൃതയുടെ സഹോദരി അഭിരാമി ഉൾപ്പെടെ ബാലയ്ക്ക് എതിരെ വിമർശനവുമായി രം​ഗത്ത് എത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ തന്റെ ആരോപണം വലിയ വിവാദമായ സാ​ഹചര്യത്തിൽ അതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാല. തന്റെ മകൾക്ക് മൂന്ന് വയസ്സുള്ള സമയത്ത് മകളെ താൻ പീഡിപ്പിക്കും എന്നു കാട്ടി കോടതിയിൽ കേസ് കെടുത്തിട്ടിണ്ട്, മകളെ കാണാനുള്ള അവകാശം പോലും എപ്പോഴും നിഷേധിക്കുന്നു, ഇതിനെതിരെയാണ് താൻ ഫൈറ്റ് ചെയ്യുന്നത് എന്നാണ് ബാല പറയുന്നത്. ‘എല്ലാ വിശേഷ ദിവസങ്ങളിലും ഞാൻ ഒറ്റയ്ക്കാണ്. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ അങ്ങനെ തന്നെയിരിക്കട്ടെ… പക്ഷെ ഹൈക്കോടതിക്ക് വിലയില്ലേ. സുപ്രീംകോടതിക്ക് വിലയില്ലേ?. അവരുടെ ഓർഡറിന് വിലയില്ലേ. എല്ലാ മാസവും രണ്ടാം ശനിയാഴ്ച എനിക്ക് കുട്ടിയെ കാണാൻ അനുവദിച്ചുള്ള ഉത്തരവുണ്ട്. ക്രിസ്മസ് അടക്കമുള്ള എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടിയെ എന്റെ കൂടെ ഉണ്ടായിരിക്കണം. എന്നാണ് ബാല പറയുന്നത്. അച്ഛന്റെ പേര് ചോദിക്കുമ്പോൾ തന്റെ മകൾ എത്ര ആളുകളുടെ പേര് പറഞ്ഞിട്ടുണ്ട്. അവളുടെ ബയോളജിക്കൽ ഫാദർ താൻ അല്ലേ. ഇനി അവൾ എത്ര പേരുകൾ പറയും എന്നും ബാല ചോദിക്കുന്നു.

അതേസമയം, മൂന്നു വയസുള്ള മകളെ പീഡിപ്പിക്കും എന്നു കാട്ടി തനിക്കെതിരെ പോക്സോ കേസ് വരെ ഉണ്ടായിട്ടുണ്ടെന്നും ബാല പറയുന്നു. ഞാൻ കോടതിയിൽ‌ ആറ് വർഷം കേറിയിറങ്ങി. മൂന്ന് വയസുള്ള എന്റെ മകളെ ഞാൻ റേപ്പ് ചെയ്യുമോ?. അങ്ങനെയൊരു കേസ് വന്നിരുന്നു. പക്ഷെ കോടതി അത് എടുത്തില്ല.’മൂന്ന് വയസുള്ള എന്റെ മകളെ ഞാൻ റേപ്പ് ചെയ്യുമോ?. അങ്ങനെയൊരു കേസ് വന്നിരുന്നു. പക്ഷെ കോടതി അത് എടുത്തില്ല.’ ‘അതും അനുഭവിച്ച ഒരു മനുഷ്യനാണ് താൻ. സത്യം കുറച്ച് പറഞ്ഞാലും കുറ്റം തന്റെ പേരിലാണ് എന്നും ബാല പറയുന്നു. മകളെ മഹാറാണിയെപ്പോലെ വളർത്താനാണ് താൻ ആ​ഗ്രഹിച്ചത്. അവൾ എരുമമാട് പോലെ വളർന്നാലോ..വളർത്തുന്നതിന് ഒരു രീതിയുണ്ട്. തറവാടിത്തം എന്നൊന്നില്ലേ… അതിന് വേണ്ടിയാണ് താൻ ഫൈറ്റ് ചെയ്യുന്നത്’ എന്നാണ് ബാലയുടെ വാദം.

അതേസമയം, കുറച്ചു നാളായി ബാലയ്ക്കൊപ്പം രണ്ടാം ഭാര്യയായിരുന്ന എലിസബത്തിനെ കാണാനില്ലായിരുന്നു. എലിസബത്ത് എവിടെയെന്ന് തിരക്കി ആരാധകർ എത്താറുണ്ടെങ്കിലും ബാല ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും വേർപിരിഞ്ഞുവോയെന്ന സംശയം ആരാധകരിലും ഉണ്ടായിരുന്നു. ഇപ്പോഴിതാ എലിസബത്ത് എവിടെ എന്ന ചോദ്യത്തിനും ബാല മറുപടി പറഞ്ഞിരിക്കുകയാണ്. താൻ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ഒരേയൊരു വാക്ക്പറയാം ബാല തുടങ്ങിയത്. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവളാണ് എലിസബത്ത്. ‘അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം. എലിസബത്ത് ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല . അത് വിധിയാണ് .ഇതിന്റെ മുകളിൽ ഒന്നും ചോദിക്കരുത് എന്നാണ് ബാല പറയുന്നത്.